തൃക്കാക്കര പണക്കിഴി വിവാദം ; പരാതി ഉന്നയിച്ച കോൺഗ്രസ് കൗൺസിലറെ വിളിപ്പിക്കാതെ പാർട്ടി അന്വേഷണ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലെ പണിക്കിഴി വിവാദത്തിൽ ഡി.സി.സി അന്വേഷണ കമ്മീഷൻ ഇന്ന് ഡി.സി.സി അദ്ധ്യക്ഷന് റിപ്പോർട്ട് കൈമാറും. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ പണം നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. അദ്ധ്യക്ഷ പണം നൽകിയെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലര്‍ വി.ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിക്കുന്നില്ല.

സംഭവം പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ ഗൂഡാലോചനയാണെന്നും  ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസ് കൗൺസിലര്‍മാരിൽ ചിലരും ഇതിനൊപ്പം നിന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണത്തിന് ശേഷം നിലപാടെടുക്കുമെന്ന് കോൺഗ്രസ് കൗൺസിലര്‍  വി.ഡി സുരേഷ് പ്രതികരിച്ചു.

ആരോപണ വിധേയയായ അജിത തങ്കപ്പനിൽ നിന്നും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരിൽ നിന്നും തെളിവെടുപ്പ് നടത്തിയ അന്വേഷണ കമ്മീഷൻ തൃക്കാക്കരയിൽ നടക്കുന്നത് ഭരണപക്ഷത്തിനെതിരായ ഗൂഡാലോചനയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭരണം തുടങ്ങിയത് മുതൽ പ്രതിപക്ഷം നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് പുതിയ വിവാദവും. കോൺഗ്രസ്സിലെ തന്നെ ഗ്രൂപ്പ് പോര് ഇതിന്‍റെ ആക്കം കൂട്ടി. മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കോൺഗ്രസ്സ് കൗൺസിലർമാർക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...