കൊച്ചി : തൃക്കാക്കര നഗര സഭാ ചെയർപേഴ്‌സന്റെ മുറിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ. ചെയർപേഴ്‌സൺ അജിത തങ്കപ്പന് സ്വന്തം മുറിയുടെ പൂട്ട് തുറക്കാൻ കഴിഞ്ഞില്ല. താൻ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ പ്രതിപക്ഷം പൂട്ട് നശിപ്പിച്ചതാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു.
അതേസമയം തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിലെ പ്രതിഷേധത്തില്‍ ചെയര്‍ പേഴ്‌സണ്‍ അജിതാ തങ്കപ്പന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു . നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോടതി പോലീസിന് നോട്ടിസ് അയച്ചിരുന്നു. തുടർന്ന് നഗരസഭയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.
ഓണസമ്മാന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒരുക്കാത്തതില്‍ പോലീസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. നഗരസഭയിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിഷേധം ഇന്നും തുടരും.