തൃക്കളത്തൂര്‍ വാഹനാപടകടം : ചികിത്സയിലായിരുന്ന നാലാമനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : തൃക്കളത്തൂര്‍ വാഹനാപടകടത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമര്‍നാഥ് ആര്‍ പിള്ള (20) ആണ് മരിച്ചത്‌. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തത്ക്ഷണം മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ബാം​ഗ്ലൂരില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു അമര്‍നാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴയ്ക്ക് അടുത്ത് എം.സി റോഡില്‍ തൃക്കളത്തൂരില്‍ വെച്ച്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമര്‍നാഥിനെ ​ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന്‍ ആദിത്യന്‍ (23), കുന്നേല്‍ ബാബുവിന്റെ മകന്‍ വിഷ്ണു (24), സഹോദരന്‍ അരുണ് ബാബു (22) എന്നിവരാണ് നേരത്തെ മരിച്ചത്. ആദിത്യന്റെയും അമര്‍നാഥിന്റെയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്ണുവും അരുണ്‍ ബാബുവും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...