നന്ദി ..മനുവിനെ സുരക്ഷിതമായി തിരികെ കിട്ടി ……വാര്‍ത്ത ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി
ചങ്ങനാശ്ശേരി : തൃക്കോടിത്താനം മാടത്തെരുവ് വില്ലി വില്ലയില്‍ പി.തോമസ് ജോസഫിന്റെ മൂത്ത മകന്‍ വില്ലി ജോണ്‍ ജോസഫ് (മനു-14) നെ ഇന്നലെ (ജനുവരി 23 വ്യാഴം) വൈകുന്നേരം മുതല്‍ കാണ്മാനില്ല. കിളിമല സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകുന്നേരം 06:45 ന് കോട്ടമുറിക്കടുത്തുള്ള വീട്ടില്‍ നിന്നും മനു സ്വയം പോയതാണ്. പഠന വിഷയത്തില്‍ കുറച്ചു ദിവസമായി കുട്ടി വിഷമത്തിലായിരുന്നു. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള ജെഴ്സിയും കറുപ്പ് നിറത്തിലുള്ള ബര്‍മുഡയുമാണ് ധരിച്ചിരുന്നത്. ചുവപ്പ് ജേഴ്സിയില്‍ വലിയ അക്കങ്ങള്‍ എഴുതിയിട്ടുണ്ട്. കയ്യില്‍ ബാഗോ മൊബൈലോ പണമോ ഇല്ല. ഇന്നലെ രാത്രി 08.30 വരെ പായിപ്പാട് ഫെഡറല്‍ ബാങ്കിനു സമീപം കണ്ടവരുണ്ട്. ദൂരസ്ഥലത്തേക്ക് പോകുവാന്‍ സാധ്യത കുറവാണ്. എന്നാല്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുവാനോ തളര്‍ന്നു കിടക്കുവാനോ സാധ്യതയുണ്ട്. ആരെങ്കിലും കൂട്ടിക്കൊണ്ടു പോകുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ത്രിക്കോടിത്താനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറുകളില്‍ അറിയിക്കണം – 85920 70405 (മനുവിന്റെ പിതാവ്)
ത്രിക്കോടിത്താനം പോലീസ് സ്റ്റേഷന്‍ – 0481 2440200, പഞ്ചായത്ത് മെമ്പർ – 96566 88669