തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ്ക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ്ക്ക് വിജയം. 18468 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്വി ദീപകെ ജോയ് വിജയിച്ചത്. ജയിച്ച ദീപക് 70256 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെഎൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി അഞ്ജലി പിവി 29471 വോട്ടുകളും നേടി. നിമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി വാശിയേറിയ പോരാട്ടമായിരുന്നു തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മുൻസിപാലിറ്റി പിടിച്ച ആത്മ വിശ്യാസത്തിൽ ബിജെപിയും സിറ്റിങ് സീറ്റ് നിലനിർത്താൻ കോൺഗ്രസും കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. വികസനവും രാഷ്ട്രീയ ചർച്ചകൾക്കും പുറമെ സോഷ്യൽ മീഡിയയിയിൽ ചർച്ചയായ മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പ്രചാരണം വലിയ ചര്‍ച്ചയായിരുന്നു.

തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. ദശകങ്ങളോളം കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ഇവിടം 2016-ലാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. 1,98,245 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടായിരുന്ന 2016-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് 62,346 വോട്ടുകൾ നേടി അട്ടിമറി വിജയം കരസ്ഥമാക്കി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ. ബാബുവിന് 58,230 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന തുറവൂർ വിശ്വംഭരൻ 29,843 വോട്ടുകൾ നേടി മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം ഉറപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...