അഗര്‍ത്തല : കോവിഡ് വ്യാപനം വ്യാപകമായ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ മൂന്നു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 27 മുതല്‍ മൂന്നു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലൈ 27ന് പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ജൂലൈ 30 വരെ നീണ്ടു നില്‍ക്കും. ജൂലൈ 26 ന് ആരംഭിക്കുന്ന രാത്രി കര്‍ഫ്യൂവിന്റെ തുടര്‍ച്ചയായാണ് ലോക്ക്ഡൗണും ആരംഭിക്കുക. അതുകൊണ്ട് ഫലത്തില്‍ ജൂലൈ 26 രാത്രി മുതലായിരിക്കും ലോക്ക്ഡൗണ്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ത്രിപുരയില്‍ 3,759 കോവിഡ് രോഗികളാണുള്ളത്. അതില്‍ 1,617 എണ്ണം ആക്റ്റീവ് കേസുകളാണ്. 2,131 പേര്‍ രോഗമുക്തരായി. 11 പേര്‍ മരിച്ചു.