തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 88 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 60 പേരും വീട്ടു നിരീക്ഷണത്തിലുള്ള 863 പേരും ചേര്‍ന്ന് 1,011 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 153 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,752 ആണ്. 6,61,866 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 2,557 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,095 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും 1,332 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും 130 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 43,28,435 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 03.44 % ആണ്. ജില്ലയില്‍ ഇതുവരെ 49,84,234 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,59,250 പേര്‍ ഒരു ഡോസ് വാക്സിനും 23,31,022 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയില്‍ 93,962 പേര്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...