രണ്ടുവട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു ; സുരേഷ്ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ. താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ആറ്റിങ്ങലിൽ താൻ തന്നെ നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. പാർട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ. ബിജെപിയെ ഒരു ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് തനിക്ക് ആലപ്പുഴയിലെ ചെങ്കോട്ടകളിൽ ലഭിച്ച വോട്ടുകളെന്നും അവര്‍ പറഞ്ഞു.ലോക്സഭാ തെരഞെടുപ്പില് ഒരിക്കല്‍ കൂടി ബിജെപിയുടെ വോട്ട് റോക്കോര്‍ഡുകള് ശോഭാ സുരേന്ദ്രന്‍ തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് എ എം ആരിഫിന്‍റെസ്വപ്നങ്ങളാണ്. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്തു വോട്ട്.

രണ്ട് നിയസമഭാ മണ്ഡലങ്ങളില് ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില് സിപിഎമ്മുമായുള്ള വിത്യാസം 200 താഴെ വോട്ടുകള് മാത്രമാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളില് ഹരിപ്പാടും കായംകുളത്തും ശോഭ രണ്ടാം സ്ഥാനത്തെത്തി. കരുനാഗപ്പള്ളിയിലും അന്പലപ്പുഴയിലും സിപിഎമ്മുമായുള്ള വിത്യാസം 200 വോട്ടിന് താഴെ മാത്രം. മറ്റൊരര്‍ഥത്തില്‍ എ എം ആരിഫിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയത് ശോഭയുടെ ഈ തേരോട്ടം തന്നെ.കോണ്‍ഗ്രസിന്‍റെ‍ സ്വാധീനമേഖലയായ ഹരിപ്പാട്ടെ കരുവാറ്റ,കുമാരപുരം,ചെറുതന പഞ്ചായത്തുകളില് ശോഭ ലീഡ്ചെയ്തതും ശ്രദ്ധേയമാണ് .ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ ഇതെന്ന സംശയവും ഇതുയര്‍ത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...