തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ മൂവര്‍ സംഘം വെട്ടിക്കൊന്നു ; പ്രതികള്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂന്നുപേരും ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഷിജോ, സജിന്‍, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടി സ്ഥലത്തുവെച്ച് മൂവര്‍ സംഘവും സതീഷും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ പ്രതികള്‍ തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് സതീഷിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പൂച്ചെട്ടി ഗ്രൗണ്ടിന് സമീപത്തുവെച്ചാണ് പ്രതികള്‍ സതീഷിനെ കൊലപ്പെടുത്തുന്നത്. ശേഷം ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൂവര്‍ സംഘവും സതീഷും തമ്മില്‍ നടന്ന ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...