തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി : വിശദീകരണവുമായി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പൂരം വെടിക്കെട്ടിനുള്ള മാഗസിന്റെ അടുത്ത് ഷെഡുകൾ സ്ഥാപിക്കരുതെന്ന് നിർദേശം നൽകിയത് പെസോ അധികൃതരാണെന്ന് ജില്ലാ ഭരണകൂടം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിർദേശം നൽകിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, മാഗസിൻറെ പതിമൂന്ന് മീറ്റർ അകലെ പാക്കിംഗ്, ലോഡിംഗ്, അൺലോഡിംഗ് എന്നിവയ്ക്ക് ഷെഡ്ഡ് സ്ഥാപിക്കാൻ സാധിക്കും. കൂടാതെ 45 മീറ്റർ അകലെ തൊഴിലാളികൾക്ക് വേണ്ട ഷെഡ്ഡ് സ്ഥാപിക്കുന്നതിൽ വിലക്കില്ല എന്നും അവർ വ്യക്തമാക്കി. ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പെസോ ഷേഡുകളുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവച്ചത്. തഹസിൽദാർ നൽകിയ നോട്ടീസിൽ ഈ നിശ്ചിത ദൂരപരിധി പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാൻ ദേവസ്വങ്ങൾക്ക് കത്ത് നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദേശിക്കുന്നതെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ വർഷങ്ങളായി തന്നെ മാഗസീനോട് ചേർന്ന് താൽക്കാലിക ഷെഡും നിർമ്മിക്കാറുണ്ടെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. വെടികെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ, വെടിക്കെട്ടിൻറെ കടലാസ് കുംഭങ്ങൾ, ഇവ മണ്ണിൽ ഉറപ്പിക്കാനുള്ള കുറ്റികൾ, കെട്ടാനുള്ള കയർ ഉൾപ്പടെയുള്ളവ സൂക്ഷിക്കുന്നത് ഈ ഷെഡിലാണ്.

മാഗസീനിൽ വെടിക്കെട്ട് സമയത്ത് മാത്രമേ കരിമരുന്ന് എത്തിക്കുകയുള്ളൂ എന്നിരിക്കെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനപ്പൂർവം പ്രതിസന്ധിയുണ്ടാക്കാനാണെന്ന ആക്ഷേപമാണ് ദേവസ്വങ്ങൾക്കുള്ളത്. അതേസമയം ഷെഡ് പൊളിച്ച് നീക്കി വെടിക്കെട്ട് നടത്താനാവില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ മാസം 30നാണ് തൃശ്ശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പൂരം പ്രധാന വെടിക്കെട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...