ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും. ഷവോമിയുടെ പ്രതിനിധി നേരിട്ട് വീട്ടിലെത്തി ആവശ്യമായ ഉപയോക്താവിന് വേണ്ടി പുതിയ ഉപകരണം സെറ്റപ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും.
സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും എന്നാണ് ഷവോമി പറയുന്നത്. വിവരങ്ങള്‍ നല്‍കിയാല്‍ ഷവോമി ഫോണില്‍ ഉപയോക്താവിനെ ബന്ധപ്പെടും. പിന്‍കോഡ് അടിസ്ഥാനത്തില്‍ ഏതൊക്കെ സേവനങ്ങള്‍ ഒരോ പ്രദേശത്ത് ലഭ്യമാകും എന്ന് മനസിലാക്കാം. ഇതിന് പുറമേ ഷവോമി ഉപഭോക്താക്കൾക്ക് ഹോട്ട്‌ലൈൻ നമ്പർ 1800-103-6286 വഴിയും വാട്ട്‌സ്ആപ്പ് നമ്പറായ 8861826286 വഴിയും ഹോം സര്‍വീസിനായി ടോക്കണുകൾ നേടാം എന്നും ഷവോമി പറയുന്നു.
ഈ സേവനം നിലവില്‍ അടുത്തുള്ള സേവന കേന്ദ്രത്തിന്റെ 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. മുതിർന്ന പൗരന്മാർക്കുള്ള ഈ സേവനം സൗജന്യ ആദ്യത്തെ മുപ്പത് ദിവസം ഫ്രീയായിരിക്കും. മറ്റ് ഉപഭോക്താക്കൾക്കും സേവനങ്ങൾ പ്രയോജനപ്പെടുത്താമെങ്കിലും ചാർജായി 249 രൂപ നൽകേണ്ടിവരും. ആദ്യഘട്ടത്തിൽ, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ,ദില്ലി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നോയിഡ, പൂനെ എന്നിവ ഉൾപ്പെടുന്ന 15 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































