തൃത്താല: വാശിയേറിയ പോരാട്ടം നടക്കുന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവില്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം 2900 വോട്ടിന് മുന്നില്‍ നില്‍ക്കുകയാണ്. മണ്ഡലത്തില്‍ ഇടയ്‌ക്ക് വി.ടി ബല്‍റാം മുന്നേറിയിരുന്നെങ്കിലും പിന്നീട് എം.ബി രാജേഷിന് നേരിയ ലീഡ് ലഭിച്ചിരുന്നു. ഈ നില ഉടന്‍ മാറ്റി മറിച്ച് ബല്‍റാം ലീഡ് തിരികെ പിടിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ടേമുകളിലായി വിജയ മാര്‍ജിന്‍ ഉയര്‍ത്തി തൃത്താലയെ കാത്ത ബല്‍റാമിന് ഇത്തവണ കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 2011ല്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം 2016ല്‍ വിജയമാര്‍ജിന്‍ 10,547 വോട്ടുകളായി ഉയര്‍ത്തി. ശങ്കു.ടി ദാസാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.