വീട്ടുജോലിക്കിടയില്‍ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം: വീട്ടുജോലിക്കിടയില്‍ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിലായി. മേനംകുളം പുത്തന്‍തോപ്പ് കനാല്‍ പുറമ്പോക്ക് വീട്ടില്‍ സജീറ (32), കഠിനംകുളം, പുതുക്കുറിച്ചി മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം തെരുവില്‍ തൈവിളാകം വീട്ടില്‍ അല്‍ അമീന്‍ (32) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശിയും റിട്ടയേര്‍ഡ് അധ്യാപികയുമായ മേനംകുളം പുത്തന്‍തോപ്പ് വായന ശാലയ്ക്കു സമീപത്തെ സെലിന്‍ പെരേരയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വര്‍ഷമായി സെലിന്‍ പെരേരയുടെ വീട്ടില്‍ ജോലിക്ക് നിന്ന ഒന്നാം പ്രതി സജീറ കഴിഞ്ഞ ആറ് മാസമായി പല പ്രാവശ്യങ്ങളിലായി 15 പവനോളം സ്വര്‍ണാഭരണങ്ങളും വില കൂടിയ വാച്ചുകളുമാണ് മോഷ്ടിച്ചത്.

മോഷണ മുതലുകള്‍ കൂട്ടുപ്രതിയും കാമുകനുമായ അല്‍ അമീന്റെ  സഹായത്തോടെ വിവിധ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വില്‍ക്കുകയുമാണ് പതിവ്. അതിനു ശേഷം ഇരുവരും കോവളം, പൂവാര്‍, വര്‍ക്കല എന്നീ സ്ഥലങ്ങളില്‍ മുറിയെടുത്ത് താമസിക്കുകയും ആര്‍ഭാട ജീവിതത്തിന് പണം ഉപയോഗിക്കുകയും ചെയ്തു. കാമുകനായ അല്‍ അമീന്‍ കഠിനംകുളം, ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന്, തല്ല് കേസുകളിലെ പ്രതിയാണ്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം നാടുവിടാന്‍ ഒരുങ്ങവെയാണ് കഠിനംകുളം പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പണയം വെച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.

കഠിനംകുളം പോലീസ് ഇന്‍സ്പെക്ടര്‍ പി.വി. വിനോദ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ആര്‍. രതീഷ് കുമാര്‍, ഇ.വി. സവാദ് ഖാന്‍, കെ. കൃഷ്ണപ്രസാദ്, എം.എ. ഷാജി, അനൂപ് കുമാര്‍, എ.എസ്.ഐമാരായ, എസ്സ്. രാജ, ബിനു എം.എസ്സ്, സി.പി.ഒമാരായ, സജിന്‍, ഷിജു, അനില്‍ കുമാര്‍, വനിത സി.പി.ഒ ഷമീന ബീഗം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

The post വീട്ടുജോലിക്കിടയില്‍ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...