യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്ക്ക് തുമ്പമൺ ഭദ്രാസനത്തിൻ്റെ സ്വീകരണവും അനുമോദന സമ്മേളനവും നാളെ (ജൂൺ 13)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ വള്ളിക്കോട് – കോട്ടയം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടക്കും. നാളെ (ജൂൺ 13 ) ഉച്ചക്ക് 3 മണിക്ക്‌ മഞ്ഞിനിക്കര പരി. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലെ ധൂപ പ്രാർത്ഥനക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ സ്ഥലമായ വി.കോട്ടയത്തേക്ക് പുറപ്പെടുന്നതും 3:30ന് ഞക്കുനിലം – മണലേൽപ്പടി ജംഗ്ഷനിൽ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിച്ചു പള്ളിയിൽ എത്തിച്ചേരുന്നതുമാണ്. തുടർന്ന് ധൂപ പ്രാർത്ഥനക്ക് ശേഷം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭി. ഡോ. ജോസഫ് മോർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭി. യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്താ (കൊല്ലം ഭദ്രാസനം), അഭി. ഡോ. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്താ (നിരണം ഭദ്രാസനം), അഡ്വ. കെ.യു. ജെനീഷ് കുമാർ എം.എൽ.എ, റോബിൻ പീറ്റർ (ജില്ലാ പഞ്ചായത്ത് അംഗം), റവ. ഫാ. റോയ് ജോർജ്ജ് കട്ടച്ചിറ (യാക്കോബായ സഭ വൈദിക ട്രസ്റ്റി), അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട (എൻ.എസ്.എസ്.പത്തനംതിട്ട താലൂക്ക് യൂണിയൻ ചെയർമാൻ), കെ.പത്മകുമാർ (എസ്.എൻ.ഡി.പി പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ്), എൻ. നവനീത് (പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), കെ.ആർ.പ്രമോദ് (ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രസീത രഘു (വാർഡ് മെമ്പർ),.കെ.ജയകൃഷ്‌ണൻ (വാർഡ് മെമ്പർ) തുടങ്ങിയവർ ആശംസാ പ്രസംഗവും നടത്തുമെന്ന് ഫാ. സാംസൺ വർഗീസ്, ഫാ.ഗീവറുഗീസ്സ് സഖറിയ എന്നിവർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...