മാലിന്യം മൂലം പൊറുതിമുട്ടി ചുങ്കപ്പാറയിലെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: തീർത്ഥാടന – വിനോദ സഞ്ചാര മേഘലയിലേയ്ക്കുള്ള മാരംങ്കുളം – നിർമ്മല പുരം റോഡ് അരികിലെ പുരയിടങ്ങളിൽ മൽസ്യ – മാംസ്യ, അവശിഷ്ടങ്ങൾ നിരന്തരം നിഷേപിക്കുന്നതുമൂലം രൂക്ഷ ദുർഗന്ധവും – പാരിസ്ഥിക പ്രശ്നങ്ങളും അനുഭവപ്പെടുന്നു. മഴക്കാലപൂർവ്വ രോഗങ്ങൾ പടർന്നു പിടിച്ചിരിക്കുന്ന ഈ പ്രദേശങ്ങളിൽ നിരവധി തവണ കെട്ടുകളായി മൽസ്യ – മാംസ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുക നിത്യ സംഭവമാണ്. കാട്ടുമൃഗങ്ങൾ, തെരുവ് നായ്ക്കൾ, കാക്കകൾ അടക്കം ഇത്തരം മാലിന്യങ്ങൾ കുടിവെള്ള സ്രോതസുകളിൽ വലിച്ചിടുന്ന സ്ഥിതിയാണ്. പുരയിടങ്ങളില്‍ നിക്ഷേപിച്ച മാലിന്യങ്ങളുടെ രൂക്ഷമായ ദുര്‍ഗന്ധം മൂലം കാൽ നടയാത്രക്കാർക്കും ഇരുചക വാഹന യാത്രക്കാർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതി ആയിരുന്നു. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ് അടക്കമുള്ള അധികാരികളുടെ ശ്രദ്ധയിൽപെടുത്തി എങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മാരംങ്കുളം – നിർമ്മല പുരം റോഡിൻ്റെ ഇരു വശങ്ങളിലും നിരന്തരമായി കക്കൂസ് മാലിന്യങ്ങൾ, മൽസ്യ മാംസ അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങൾ രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന് ചുങ്കപ്പാറ – നിർമ്മല പുരം ജനകിയ വികസന സമതി ആവശ്യപ്പെട്ടു. നിരവധി തവണ പരാതി നൽകി എങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത്, ആരോഗ്യ, പോലീസ് അടക്കമുള്ള ഓഫിസുകളിലേയ്ക്ക് പ്രതിഷേധ സൂചമായി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് നിർമ്മല പുരത്ത് ചേർന്ന ജനകീയ വികസന സമിതി യോഗം തീരുമാനിച്ചു. സമിതി ഭാരവാഹികളായ സി.ജെ ജോസഫ് ചേബ്ലാനിക്കൽ, ജോസി ഇലഞ്ഞിപ്പുറം,സോണി കൊട്ടാരം, ജോയി പീടികയിൽ, തോമസുകുട്ടി വേഴമ്പ തോട്ടം, ഫിലിപ്പ് മോടിയിൽ, റെജി നെല്ലുവേലിൽ, തോമസുകുട്ടി കണ്ണാടിക്കൽ, രാജു നാഗപ്പാറ, ബാബു പുലി തിട്ട, ബിജു മോടിയിൽ രാജൻ മേടക്കൽ, കുട്ടപ്പൻ നാഗപ്പാറ, സണ്ണി മോടിയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...