തുമ്പമൺ എം.ജി. ഹയർസെക്കൻഡറി സ്‌കൂളിന്റെ 75-ാം വാർഷികാഘോഷം ഫെബ്രുവരി ഒന്നിന്

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ : എം.ജി. ഹയർസെക്കൻഡറി സ്‌കൂളിന്റെ 75-ാം വാർഷികാഘോഷം ഫെബ്രുവരി ഒന്നിന് 11.30-ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ. ഇതോടനുബന്ധിച്ച് സ്‌കൂൾ വാർഷികദിനാഘോഷവും സേവനത്തിൽനിന്ന് വിരമിക്കുന്ന സ്‌കൂൾ പ്രിൻസിപ്പൽ അലക്‌സ് മാത്യുവിന്റെ യാത്രയയപ്പും വിവിധ മത്സരങ്ങളിൽ സംസ്ഥാനതല വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തും. കാതോലിക്കേറ്റ് ആൻഡ് എം.ഡി.സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

ജൂബിലി ലോഗോയുടെ പ്രകാശനകർമം ആന്റോ ആന്റണി എം.പി.യും ജൂബിലി സ്മാരക ഓഡിറ്റോറിയത്തിന്റെ ധനസമാഹരണം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും. കളക്ടർ എ.ഷിബു മുഖ്യപ്രഭാഷണം നടത്തും. പരുമല തിരുമേനി 1901-ൽ തുമ്പമണിൽ സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം മിഡിൽ സ്‌കൂളിന്റെ തുടർച്ചയായി 1949-ലാണ് മാർ ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥാപിതമായത്. ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി വജ്രജൂബിലി സ്മാരക ഓഡിറ്റോറിയം നിർമാണം, പൂർവ വിദ്യാർഥിസംഗമം, ഗുരുവന്ദനം, ഗ്രിഗോറിയൻ എക്‌സലൻസ് അവാർഡ്ദാനം, പഠനസെമിനാറുകൾ, സയൻസ് എക്‌സ്ബിഷൻ, ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെൻറ്, സ്‌മരണിക പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഷിബു കെ.എബ്രഹാം, ജനറൽ കൺവീനർമാരായ അലക്‌സ് മാത്യു, റോയ്‌ ജോൺ, പ്രോഗ്രാം കൺവീനർ റോയ്‌ മാത്യു എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...