തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയം പെരുന്നാളിനോടുബന്ധിച്ചുള്ള യുക്‌നോ ദർശനം 16 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയം പെരുന്നാളിനോടുബന്ധിച്ചുള്ള യുക്‌നോ ദർശനം 16 ന് നടക്കും. ഇന്ന് രാവിലെ 7.30ന് കുർബാന, വൈകിട്ട് 3ന് കുടുംബസംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കലാസന്ധ്യ സീരിയൽ താരം അശ്വതി ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് സന്ധ്യാനമസ്‌കാരത്തിന് ശേഷം ഇടവകയിലെ മൂന്നു ദിവസത്തെ നോമ്പ് ആചരണത്തിന് തുടക്കം കുറിക്കും. 14ന് രാവിലെ പ്രഭാത നമസ്‌കാരം തുടർന്ന് കുർബാന, പാൽ, പാച്ചോർ നേർച്ചയ്ക്കുള്ള അരി, പഞ്ചസാര, സമർപ്പണം, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. 15ന് വൈകിട്ട് 7.30ന് പ്രദക്ഷിണം, 16ന് രാവിലെ 7ന് ഡോ.തോമസ് മാർ അത്താനാത്തിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന. ദൈവമാതാവിന്റെ 835 വർഷം പഴക്കമുള്ള യുക്‌നോ വിശ്വാസികൾക്കു ദർശനത്തിന് തുറന്നു നൽകും. വൈകിട്ട് 3ന് പ്രദക്ഷിണം. 17ന് രാവിലെ 7ന് ബസലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അഞ്ചിൻമേൽ കുർബാന. തുടർന്ന് വലിയകുരിശുങ്കലേക്ക് പ്രദക്ഷിണം, കൊടിയിറക്ക്, ആശീർവാദം, അപ്പനേർച്ച. വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരത്തെ തുടർന്ന് യുക്‌നോ ദർശന സമാപനം. വൈകിട്ട് 7ന് ഗാനമേള എന്നിവയോടെ പെരുന്നാൾ സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ജിജി സാമുവൽ, ഫാ.അജിൻ പി തോമസ്,ഫാ. ലിജിൻ എബ്രഹാം, ട്രസ്റ്റി പി.സി. ജോസ്, കൺവീനർ സാംകുട്ടി പി. ജി,അജിതോമസ് ഫിലിപ്പ് , ജേക്കബ്‌കോശി എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...