പത്തനംതിട്ട : ട്യൂബർകുലോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാമൻചിറ സ്വദേശി സുനിൽ കുമാറിന് (50) സംരക്ഷണം ഒരുക്കാൻ തുമ്പമൺ ശ്രേയസ്സും ഇലവുംതിട്ട ജനമൈത്രി പോലീസും തയ്യാറായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയിലാണ് അസുഖം സ്ഥിരീകരിക്കപ്പെട്ടത്. പൊതു പ്രവർത്തകരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
തുടർന്ന് അവശ നിലയിലായി ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കും മറ്റും സംരക്ഷണമില്ലാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച സുനിലിനെ ഇലവുംതിട്ട ജനമൈത്രി പോലീസ് എസ്.എച്.ഓ ബി.അയ്യൂബ് ഖാന്‍റെ നിർദ്ദേശാനുസരണം ശ്രേയസ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ഫാദർ ജോസി ഈ ജോർജ്, ബീറ്റ് ഓഫീസർ എസ് അൻവർഷാ, ഫാദർ ഷിജി സാം എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് തിരുവനന്തപുരം പുലയനാർകോട്ടയിലെ ടിബി റിഹാബിലിറ്റേഷൻ സെൻററിൽ പ്രവേശിപ്പിച്ചു.