ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാതിരിക്കാന്‍ ബി.ജെ.പി യില്‍ നീക്കം ; പകരം തുഷാറിനെ പരിഗണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാതിരിക്കാന്‍ ബി.ജെ.പിയില്‍ നീക്കം. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം അഭ്യര്‍ഥിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം മത്സരിക്കാന്‍ നറുക്ക് വീണേക്കും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീണ്ടും ശോഭയെ ബി.ജെ.പി സംസ്ഥാന നേതൃത്വം തഴയുന്നതിന്റെ  സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്ന തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ആലോചിച്ച്‌ മറുപടി പറയാമെന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്.

ബി.ഡി.ജെ.എസിന്റെ  മുഴുവന്‍ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. അപ്പോഴെല്ലം തുഷാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരുന്നത്. ശോഭാ സുരേന്ദ്രനെ തഴയുന്നതിനൊപ്പം കഴിഞ്ഞ തവണ എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതും തീരുമാനം പുനഃപരിശോധിക്കാന്‍ തുഷാറിനെ പ്രേരിപ്പിച്ചേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...