പത്തനംതിട്ടയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്ന് വന്നവരും ആറു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 114 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.പന്തളം (പന്തളം, കുരമ്പാല, തോന്നല്ലൂര്‍ പൂഴിക്കാട്) 4
2.പത്തനംതിട്ട മുനിസിപ്പാലിറ്റി (പത്തനംതിട്ട, കുമ്പഴ) 6
3.തിരുവല്ല (മുത്തൂര്‍, വള്ളംകുളം, തിരുമൂലപുരം, മതില്‍ഭാഗം) 7
4.ആനിക്കാട് (ആനിക്കാട്, നൂറോമ്മാവ്) 3
5.ആറന്മുള (മാലക്കര, കോട്ട, കിടങ്ങന്നൂര്‍) 7
6.അയിരൂര്‍ (അയിരൂര്‍, കാഞ്ഞീറ്റുകര) 7
7.ചെറുകോല്‍ (വയലത്തല, കുന്നത്തുകര) 5
8.ചിറ്റാര്‍ (ചിറ്റാര്‍) 1
9.ഏറത്ത് (തുവയൂര്‍, മണക്കാല, അന്തിച്ചിറ) 7
10. ഇലന്തൂര്‍ (ഇലന്തൂര്‍) 4
11. ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
12. ഇരവിപേരൂര്‍ (കോഴിമല, ഈസ്റ്റ് ഓതറ) 4
13. ഏഴംകുളം (അറുകാലിക്കല്‍ വെസ്റ്റ്) 1
14. കടമ്പനാട് (കടമ്പനാട്) 1
15. കടപ്ര (കടപ്ര, പരുമല) 2
16. കലഞ്ഞൂര്‍ (മുറിഞ്ഞകല്‍) 1
17. കല്ലൂപ്പാറ (കല്ലൂപ്പാറ) 1
18. കൊടുമണ്‍ (ഇടത്തിട്ട, ചന്ദനപ്പള്ളി) 2
19. കോയിപ്രം (പുല്ലാട്, കോയിപ്രം) 2
20. കോന്നി (കോന്നി) 1
21. കോട്ടാങ്ങല്‍ (പാടിമണ്‍, പെരുമ്പെട്ടി) 7
22. കുളനട (ഉള്ളന്നൂര്‍, പനങ്ങാട്) 4
23. കുന്നന്താനം (കുന്നന്താനം, മാന്താനം) 2
24. മലയാലപ്പുഴ (മലയാലപ്പുഴ) 4
25. മല്ലപ്പള്ളി (കീഴ്‌വായ്പ്പൂര്‍) 3
26. മെഴുവേലി (ഇലവുംതിട്ട) 3
27. നാരങ്ങാനം (നാരങ്ങാനം വെസ്റ്റ്) 1
28. ഓമല്ലൂര്‍ (പന്ന്യാലി) 1
29. പളളിക്കല്‍ (മേലൂട്, തെങ്ങമം, പളളിക്കല്‍) 5
30. പന്തളം തെക്കേക്കര (പാറക്കര, ഇടമാലി, പന്തളം തെക്കേക്കര) 7
31. പെരിങ്ങര (പെരിങ്ങര) 3
32. പ്രമാടം (ഇലപ്പൂപ്പാറ, വെള്ളപ്പാറ, മല്ലശ്ശേരി) 4
33. പുറമറ്റം (പുറമറ്റം) 1
34. റാന്നി അങ്ങാടി (ഈട്ടിച്ചുവട്) 1
35. റാന്നി പഴവങ്ങാടി (ചെല്ലക്കാട്) 1
36. തണ്ണിത്തോട് (തേക്കുതോട്) 2
37. തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 2
38. വടശ്ശേരിക്കര (മണിയാര്‍, തലച്ചിറ, ഏറം) 4
39. വള്ളിക്കോട് (കുടമുക്ക്, വള്ളിക്കോട്) 2
40. വെച്ചൂച്ചിറ (മണ്ണടിശാല) 1

ജില്ലയില്‍ ഇതുവരെ ആകെ 58758 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53076 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 179 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56736 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1662 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1437 പേര്‍ ജില്ലയിലും 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 67
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 31
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 40
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 8
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 21
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 8
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 3
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 17
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1108
10. സ്വകാര്യ ആശുപത്രികളില്‍ 80
ആകെ 1383

ജില്ലയില്‍ 2808 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2400 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3068 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 141 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 76 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8276 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 204803, 452, 205255.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 191688, 234, 191931.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40335, 111, 40446.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6923, 23, 6946.
6 സി.ബി.നാറ്റ് പരിശോധന 628, 1, 629.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 444862, 830, 445692.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 247328, 2146, 249474.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 692190, 2976, 695166.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2976 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1168 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.45 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 76 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 304 കോളുകള്‍ നടത്തുകയും  അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...