തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പീഡനം ; കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനായാണ് 16 കാരനായ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എറണാകുളം നഗരത്തില്‍ നടന്ന പരിപാടിയ്ക്ക് ശേഷം നഗരത്തിലെ ബാറില്‍ നിന്ന് കുട്ടിയ്ക്ക് മദ്യം നല്‍കി. ഇതോടെ അബോധാവസ്ഥയിലായ കുട്ടിയുമായി പ്രതി സമീപത്ത് തന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കുട്ടി അവശനിലയിലായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മുളവുകാട് പോലീസ് സ്‌റ്റോഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് പ്രാഥമിക തെളിവുശേഖരണവും നടത്തി. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...