കോന്നി ശ്രീ നാരായണ പബ്ലിക് സ്കൂളിൽ മെറിറ്റ് അവാർഡ് ഫെസ്റ്റ് നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഉന്നത വിദ്യാഭ്യാസം നേടിയ മലയാളി വിദ്യാർഥികൾ ഇന്ന് വിവിധ രാജ്യങ്ങളിലെ മികച്ച സ്ഥാപനങ്ങളിലെ പ്രധാന പദവികളിൽ എത്തുന്നതായി എസ്എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പാള്ളി പറഞ്ഞു. എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 2022 ലെ എസ് എൽ എസ് സി. പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ശാഖകളിലെ വിദ്യാർഥികളെ അനുമോദിക്കാൻ കോന്നി ശ്രീ നാരായണ പബ്ലിക് സ്കൂളിൽ നടന്ന മെറിറ്റ് അവാർഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലോകത്തെ വലിയ സ്ഥാപനങ്ങൾ നേരിട്ട് റിക്രൂട്ട് ചെയ്യുകയാണ്. യു എസ്, യു .കെ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സ്ഥാപനങ്ങളിൽ മലയാളി സാന്നിധ്യം കാണാൻ കഴിയും. നാസ ഉൾപ്പെടെയുള്ള ലോകത്തെ വലിയ സ്ഥാപങ്ങളിലെ മലയാളി സാന്നിധ്യം നമുക്ക് അഭിമാനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ പ്രധാന വിദ്യാഭ്യാസ ഹബ്ബായി കോന്നി മാറിയെന്നും 31 വർഷങ്ങൾക്ക് മുൻപ് മലയോരമേഖലയിലെ ആദ്യ സി ബി എസ് സി സ്കൂളായി പ്രവർത്തനം തുടങ്ങിയ കോന്നി ശ്രീനാരയണ പബ്ലിക് സ്കൂൾ ഇന്ന് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായി മാറിയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച യുണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു.

യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, വനിതസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ, എസ്.സജിനാഥ്‌, പി.വി രണേഷ്, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജുസദൻ, യൂത്ത് മുവ്മെന്റ് യൂണിയൻ കൺവീനർ എസ്.ഹരിലാൽ, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്.ബി , സെക്രട്ടറി സുധീഷ്.എസ്, വൈദിക യോഗം യൂണിയൻ കൺവീനർ ബീന സജിനാഥ്‌ എന്നിവർ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...