വലിയപറമ്പുപടി-ബണ്ടുപാലം റോഡിലെ വിവാദ പാലത്തിനായി നിർമ്മിച്ച കൽകെട്ട് പൊളിച്ചു പുതുക്കി പണിയുന്ന ജോലികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയപറമ്പുപടി-ബണ്ടുപാലം റോഡിലെ വിവാദ പാലത്തിനായി നിർമ്മിച്ച കൽകെട്ട് പൊളിച്ചു റീബിൽഡ് സ്പെസിഫിക്കേഷൻ പ്രകാരം പുതുക്കി പണിയുന്ന ജോലികൾ ആരംഭിച്ചു. കൽക്കെട്ടുകളുടെ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. ഇതിനു ശേഷം കൽക്കെട്ടുകൾ പൂർണ്ണമായും പൊളിച്ചുമാറ്റിയിരുന്നു.

പുറത്തു നിന്ന് കൊണ്ടുവന്ന കോൺക്രീറ്റ് ബോണ്ടുകൾ കൽക്കെട്ടിനു ഇടയിലായി സ്ഥാപിക്കുമ്പോഴാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നതും അധികൃതരെ ഉൾപ്പെടെ വിവരം അറിയിക്കുന്നതും. പുതുതായി പണിയുമ്പോൾ ബോണ്ടുകൾ സ്ഥാപിക്കുന്നതിന് പകരം കോൺക്രീറ്റ് ചെയ്തു ഫീൽ ചെയ്യണം എന്നാണ് നിർദേശം കൊടുത്തിരുന്നതെന്ന് ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

നാട്ടുകാർ കരാറുകാരോട് പണിയിലെ ആശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതു വകവെയ്ക്കാതെ പണികൾ മുന്നോട്ടു പോകുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടലിലാണ് വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാക്കിയത്. പ്രളയത്തിൽ തകർന്ന റോഡുകളാണ് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍

Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...