കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപം പുലിയുടെ ആക്രമണം ; രണ്ട് നായകളെ ആക്രമിച്ച പുലി ഒന്നിനെ കൊന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപം രണ്ട് വീടുകളില്‍ വളര്‍ത്ത് നായകള്‍ക്ക് നേരെ പുലിയുടെ ആക്രമണം. ഒരു നായയെ ആക്രമിച്ച് കൊന്ന പുലി മറ്റൊന്നിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം നടന്നത്. ഇരുപതേക്കര്‍ ശ്രീനാരായണ നഗര്‍ വീട്ടില്‍ ശ്രീജിത്തിന്റെ വളര്‍ത്ത് നായയെയാണ് പുലി ആദ്യം ആക്രമിച്ചത്. കൂട്ടില്‍ വളര്‍ത്തിയിരുന്ന നായയെ രാത്രി അഴിച്ച് വിട്ടപ്പോള്‍ ആണ് സംഭവം നടന്നത്. ആക്രമണമേറ്റ നായ ഓടി വീടിന്റെ ടെറസിന് മുകളില്‍ കയറിയാണ് രക്ഷപെട്ടത്. നായയുടെ കരച്ചില്‍ കേട്ടപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റെങ്കിലും ഈ നായ രക്ഷപെട്ടൂ.

ഇതിന് സമീപത്ത് താമസിക്കുന്ന മുരളീ ഭവനം മോഹനന്റെ വളര്‍ത്ത് നായയെ പുലി ആക്രമിച്ച് കൊണ്ടുപോവുകയായിരുന്നു. കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശശീന്ദ്രന്‍, തവളപ്പാറ വാര്‍ഡ്‌ മെമ്പര്‍ ജയകുമാര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. കേന്ദ്രീയ വിദ്യാലയം, കോന്നി മെഡിക്കല്‍ കോളേജ് എന്നിവയുടെ തൊട്ടടുത്ത് പുലി വന്നതോടെ നാട്ടുകാരും ആശങ്കയിലാണ്. പ്രദേശത്ത് നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....