ചെങ്ങറയില്‍ കടുവ ടാപ്പിംഗ് തൊഴിലാളിയെ ഓടിച്ചു ; രക്ഷപെട്ടത് തലനാരിഴക്ക് – വീട്ടമ്മയുടെ കൈക്ക് ഗുരുതര പരിക്ക് – സംഭവം ഇന്ന് പുലര്‍ച്ചെ അഞ്ചരക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കടുവയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്. ചെങ്ങറ പാറയ്ക്കമണ്ണില്‍ ഷാജിയുടെ ഭാര്യ മിനിക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുമ്പഴ എസ്റ്റേറ്റ് പ്ലാങ്കാട് ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കിടയില്‍ ഇവരുടെ നേരെ കടുവ നടന്നടുക്കുന്നത് കണ്ട്‌ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഇവര്‍ കാലുതെറ്റി കുഴിയില്‍ വീഴുകയും കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്കി. ഈ ഭാഗത്ത് രണ്ട് തവണ നാട്ടുകാര്‍ കടുവയുടെ മുന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. എന്നിട്ടും കടുയുടെ കാല്പാടുകള്‍ കണ്ടെത്തിയില്ല എന്ന മുടന്തന്‍ ന്യായമാണ് വനം വകുപ്പ് അധികൃതര്‍ ഉന്നയിക്കുന്നത്.

ഇന്ന് മിനി എന്ന ടാപ്പിംഗ് തൊഴിലാളിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രമാണ്. ടാപ്പിംഗ് ചെയ്യുന്നവരുടെ ശ്രദ്ദ ജോലിയിലായിരിക്കും. ഈ സമയം പിന്നിലൂടെ പതുങ്ങി എത്തുന്ന വന്യമൃഗങ്ങളെ കാണില്ല. ഏറെ അപകടകരമായ സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. തികഞ്ഞ അനാസ്ഥയാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക്‌ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്ന കാര്യത്തില്‍ കോന്നി എം.എല്‍.എക്കും നിസ്സംഗമനോഭാവമാണ്. പ്രഖ്യാപനങ്ങള്‍ തുടരെ വരുന്നുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. വോട്ടുചെയ്തു ജയിപ്പിക്കുന്ന ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കുവാന്‍ ജെനീഷ് കുമാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...