കടുവ ഭീതിയിൽ വയനാട് ; ജില്ലയിൽ മന്ത്രിമാരെത്തിയാൽ വഴി തടയേണ്ടി വരുമെന്ന് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ഇരുപത് ദിവസമായി ഒരു നാടാകെ കടുവ ഭീതിയില്‍ വിറങ്ങലിച്ച്‌ നിന്നപ്പോള്‍ തിരിഞ്ഞ് നോക്കാത്ത സംസ്ഥാന മന്ത്രിമാര്‍ കടുവയെ പിടികൂടുന്നതിന് മുമ്പ് വയനാട്ടിലെത്തിയാല്‍ വഴിയില്‍ തടയേണ്ടി വരുമെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. മാനന്തവാടിയില്‍ യു.ഡി.എഫ്. നടത്തുന്ന റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതാണ് കടുവയുടെ ശല്യം രൂക്ഷമാക്കിയതെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ യു.ഡി.എഫിന് ഇടതുപക്ഷത്തെ പോലെ ഒളിച്ചോടാന്‍ കഴിയില്ലന്നും എം.എല്‍.എ. കൂട്ടി ചേര്‍ത്തു.

പയ്യംമ്പള്ളി പ്രദേശം യു.ഡി.എഫിന് രാഷ്ട്രീയ പരമായി മേല്‍ക്കൈ ഉള്ളതുകൊണ്ടാണ് സ്ഥലം എം.എല്‍- എ.യും മന്ത്രിമാരും കടുവ വിഷയത്തിലും ജനങ്ങളെ വെല്ലുവിളിച്ച്‌ അവഗണിച്ചതെന്ന് റിലേ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കുന്ന ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനും മറ്റ് യു.ഡി.എഫ്. നേതാക്കളും പറഞ്ഞു. വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലുണ്ടായ പാളിച്ചയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഇവര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...