കോന്നി : കല്ലേലിയിൽ പശുക്കിടാവിനെ ആക്രമിച്ചത് പുലിയെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് കല്ലേലി ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ലിമിറ്റഡ് എസ്റ്റേറ്റിനുള്ളിൽ കടിയാർ ഭാഗത്ത് മൂന്ന് വയസോളം പ്രായം തോന്നിക്കുന്ന പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പശുകിടാവിന്റെ ഉടൽ ഭാഗവും പിൻഭാഗവും ആക്രമിച്ച ജീവി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാൽ പശുകിടാവിനെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കാൽപ്പാടുകൾ ഒന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്നും പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉടമസ്ഥരില്ലാത്ത പശുകിടാവിനെയാണ് ആക്രമിച്ചത്. സ്ഥലത്ത് വനംവകുപ്പ് രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
കല്ലേലിയിൽ പശുക്കിടാവിനെ ആക്രമിച്ചത് പുലിയെന്ന് സംശയം
RECENT NEWS
Advertisment