Friday, February 23, 2024 5:01 pm

പൂച്ചക്കുളത്ത് വീണ്ടും പുലി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുലി ഭീതി നിലനിൽക്കുന്ന പൂച്ചക്കുളത്ത് വീണ്ടും പുലിയെയും കുഞ്ഞിനേയും കണ്ടതായി പ്രദേശവാസി പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെ ആണ് പൂച്ചക്കുളത്ത് പുലിയെയും കുഞ്ഞിനേയും കാണുന്നത്.ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ പൂച്ചക്കുളം രതീഷ് ഭവനം രതീഷ് ആണ് പുലിയെ കണ്ടത്. രതീഷിന്റെ വീട്ടുമുറ്റത്തിന് ചേർന്ന് നിന്നിരുന്ന പുലി ഏറെ നേരം രതീഷിനെ നോക്കി നിന്ന ശേഷം കാട്ടിലേക്ക് മടങ്ങിയതായും പറയുന്നു.തുടർന്ന് ഗുരുനാഥൻമണ്ണ് ഫോറെസ്റ്റ് അധികൃതർ സ്ഥലത്തെത്തി വെടിയൊച്ച ഉണ്ടാക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.ആദ്യ ഘട്ടത്തിൽ പുലിയെ കണ്ടതിന് വലിയ ദൂരത്തിൽ അല്ല ഇത്തവണ പുലിയെ കണ്ടത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ആദ്യം പൂച്ചക്കുളത്ത് ഇറങ്ങിയ പുലി വീട്ടുകാരൻ നോക്കി നിൽക്കെ കൃഷിയിടത്തിലെ കാവൽ പുരയിൽ നിന്നും വളർത്തുനായയെ പിടികൂടിയിരുന്നു.പിന്നീട് റബ്ബർ ടാപ്പിംഗ് തൊഴിലാളിയും പുലിയെ കണ്ടു.എന്നാൽ പല തവണ പുലിയുടെ സാന്നിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചിട്ടും കൂട് സ്ഥാപിക്കുന്നതിനോ ക്യാമറകൾ സ്ഥാപിക്കുന്നതിനോ വനപാലകർ തയ്യാറാകാത്തത് നാട്ടുകാരിൽ വലിയ അമർഷം സൃഷ്ടിക്കുന്നുണ്ട്.പല തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ യാതൊരു പ്രയോജനവും നാട്ടുകാർക്ക് ഉണ്ടായില്ല എന്നതാണ് വാസ്തവം.

കാടുകയറി കിടക്കുന്ന പറമ്പുകളും റബ്ബർ തോട്ടങ്ങളും പുലികൾ നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. പുലി ഭീതി നിലനിൽക്കുന്ന പ്രദേശമായതിനാൽ ആളുകൾ ഭയത്തോടെ ആണ് വീടിന് പുറത്തിറങ്ങുന്നത്. കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ പിടികൂടുവാനും വനം വകുപ്പിന് കഴിഞ്ഞില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷം ഈ നമ്പറിലുള്ള ടിക്കറ്റിന് ; നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം അറിയാം…

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ...

ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം : കെ ബി ഗണേഷ്...

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ്...

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും : മന്ത്രി കെ രാജൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി...

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

0
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ...