പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി കടുവ ഷഫീഖിനെ അതിസാഹസികമായി പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പോലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) ആണ് പോലീസിന്റെ പിടിയിലായത്. 2020ല്‍ മീന്‍വണ്ടിയില്‍ കടത്തിയ 140 കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഇയാള്‍ പരോളില്‍ ഇറങ്ങി ഒളിവില്‍ പോയത്. പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി തിരികെ ജയിലില്‍ പ്രവേശിക്കാതെ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് വളഞ്ഞു. പോലീസ് സംഘത്തെ കണ്ട് ഇയാള്‍ കാര്‍ അപകടകരമായ വിധത്തില്‍ പിന്നോട്ടെടുത്തു. തുടര്‍ന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ സ്റ്റീഫന്‍ വി.ജി, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പിഎം മൂസ, എഎസ്‌ഐ വിയു. സില്‍ജോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എയു റെജി, എംജെ. ബിനു, ഷിജോ തോമസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...