ചെങ്ങറ ജനവാസ മേഖലയില്‍ വീണ്ടും കടുവ ; ഭീതിയില്‍ ചെങ്ങറ ഗ്രാമം

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങിയതായി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചെങ്ങറ പായിക്കാട്ട് ജോണിന്റെ ഭാര്യ ബീന വീടിന് സമീപത്തെ പറമ്പില്‍ കടുവയെ കണ്ടതായി പറയുന്നത്. വീടിന്റെ വാതില്‍ തുറന്നപ്പോള്‍ പറമ്പില്‍ കടുവ നില്‍ക്കുന്നത് കണ്ടതായി പറയുന്നു.  തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധനകള്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശശീന്ദ്രകുമാര്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടയില്‍ മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ അഞ്ച് സ്ഥലങ്ങളില്‍ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.

കടുവയെ തുടര്‍ച്ചയായി കണ്ടതിനെ തുടര്‍ന്ന് സ്ഥലത്ത് വനപാലകരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണം അടക്കം സ്ഥലത്ത് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് വെച്ച് ഇതിനെ പിടികൂടുവാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്കേല്ക്കുകയും ചെയ്തതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...