പന്തളം കുളനടയില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം ; 50 പവന്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കുളനട മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം ആളില്ലാത്ത വീട്ടില്‍ മോഷണം. വീട്ടില്‍ കയറിയ മോഷ്ടാവ് അന്‍പത് പവന്‍ കവര്‍ന്നു. കഴിഞ്ഞ രാത്രിയില്‍ ആണ് സംഭവം നടന്നത്. ലക്ഷ്മി നികേതന്‍ ഓമനയമ്മയുടെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഇവരുടെ മരുമകളുടെ അന്‍പത് പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്. വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ മൂത്തമകന്റെ വീട്ടിലായിരുന്നു ഓമനയമ്മ രാത്രി ഉറങ്ങിയത്. രാവിലെ വീട്ടില്‍ വന്നപ്പോള്‍ മുന്‍ ഭാഗത്തെ കതക് തുറന്നു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കളവ് പോയ വിവരം അറിയുന്നത്. വീട്ടില്‍ സി.സി.റ്റി.വി ഇല്ലാത്തതിനാല്‍ പോലീസിന് ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പന്തളം പോലീസ് അറിയിച്ചു. ഇതേ ദിവസം തന്നെ പന്തളം തുമ്പമണ്‍ മാമ്പിലായിയില്‍ കള്ളന്‍ വീട്ടില്‍ കയറുന്ന സി.സി.റ്റി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...