കോന്നി : കോന്നി സെന്‍ട്രല്‍ ജംഗ്ഷന് സമീപം തടി ലോറിയും കാറും കൂട്ടിയിടിച്ചു. തടിലോറി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു. ആനക്കൂട് ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ പത്തനാപുരം കുമ്പഴ റോഡിലൂടെ എത്തിയ തടി ലോറിയില്‍ ഇടിക്കുകയും ലോറി നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചത് ആണ് അപകട കാരണം. റോഡില്‍ നിന്ന യുവാവ് ഓടി മാറിയതിനാല്‍ തടി ലോറിയുടെ അടിയില്‍പ്പെട്ടില്ല. തടി ലോറി മറിയുമ്പോള്‍ എതിരെ മറ്റു വാഹനം ഇല്ലായിരുന്നു . റോഡ് സൈഡില്‍ നിന്ന ആളുകള്‍ ഓടി മാറി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























