ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകും, രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട് ; ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ദില്ലി:രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കയാണ്. രാജ് ഘട്ടില്‍ വൈകിട്ട് 5 വരെ നീളുന്ന സത്യഗ്രഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്തു. രാജ്യം മുഴുവൻ പ്രതിഷേധം നടക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകും. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിൻ്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം. കർണ്ണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന് കേസെടുത്തത് സൂറത്തിലാണ്. കോടതി നടപടികളോട് രാഹുൽ സഹകരിച്ചു. ഈ നടപടിയുടെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് ആരേയും ഭയമില്ല, നിർഭയനായി അദ്ദേഹം സംസാരിക്കും.ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ സർക്കാരിനെ ചൊടിപ്പിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു. മോദിക്ക് മറുപടിയില്ല. പകരം ഗാന്ധി കുടുംബത്തെയും, കോൺഗ്രസിനെയും അപമാനിക്കാനാണ് ശ്രമിച്ചത്. ‘ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ്‌ ‘മോദി ചോദിച്ചത്. ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി. ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുൽ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....