പല്ലുപോയ നടന്റെ പേര് ടിനി പുറത്തുവിടണം ; സംവിധായകൻ എം.എ. നിഷാദ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരിക്ക് അടിമയായി പല്ലുകള്‍ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ എം.എ. നിഷാദ്. ടിനി ടോമിന്റെ കയ്യിലുള്ള തെളിവുകള്‍ പോലീസിനോ എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എം.എ. നിഷാദ് പറയുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞു. ഇതിന്റെ അടിത്തനത്തിലാണ് എം.എ. നിഷാദിന്റെ പ്രതികരണം

ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞില്ലെങ്കില്‍പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കില്‍ പോലീസോ എക്‌സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബര്‍ ആണ്. അയാള്‍ക്കൊരു ഉത്തരവാദിത്തമുണ്ട് -എം.എ. നിഷാദ് പറയുന്നു. കരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു ടിനിയുടെ വെളിപ്പെടുത്തല്‍. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...