കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടില്‍ താമസക്കാര്‍ ഇല്ലാത്തത് കൊണ്ട് വന്‍ അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്ന് ചുങ്കം ചെക്ക്സ പോസ്റ്റിന് സമീപത്തെ ടാര്‍ മിക്‌സിങ് യൂണിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തില്‍പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
RECENT NEWS
Advertisment