കോടികളുടെ അഴിമതി : കാപ്പക്‌സ് എം.ഡി യെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്‌സില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കാപ്പക്‌സ് എം ഡി ആര്‍ രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് സസ്‌പെന്‍ഷന്‍. കര്‍ഷകരില്‍ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തല്‍. കാപ്പക്‌സ് എംഡി രാജേഷിനെ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

കേരളത്തിലെ കശുമാവ് കര്‍ഷകരില്‍ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാന്‍ 2018-ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്‌നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ടി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2018ലും 2019 ലും സമാനമായ ക്രമക്കേട് നടത്തിയി. 2018ല്‍ ഷിബു ടി.സി എന്ന കര്‍ഷകനില്‍ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നല്‍കിയത് തെക്കും മറ്റത്തില്‍ എന്ന മറ്റൊരു സ്ഥാപനത്തിനാണ്.ഷിബു സംഭരിച്ചെന്ന പേരില്‍ നല്‍കിയത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ്. ഷിബു വയനാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ചെയ്തുവെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ രേഖകള്‍ എംഡിയുടെ ഒത്താശയോടെ സമര്‍പ്പിച്ചുവെന്നാണ് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്. 2019-ലും കര്‍ഷകരില്‍ നിന്നും വാങ്ങാതെ മെഹ്ബാബൂ ട്രേഡിംഗ് കമ്പനിയില്‍ നിന്നും തോട്ടണ്ടി വാങ്ങി. രണ്ടു കോടി 9 ലക്ഷം രൂപയ്ക്കായിരുന്നു സംഭരണം. ഇതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന കമ്പനിക്ക് ബാക്കി നല്‍കാനുള്ള തുക നല്‍കരുതെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ നിര്‍ദ്ദേശം.

അനധികൃത ഇടപാടിലൂടെ നഷ്ടമായ തുക എംഡിയില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശുപാശയുണ്ട്. സാമ്പത്തിക ആരോപണത്തില്‍ രാജേഷ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനിലാകുമ്പോള്‍ പകുതി ശമ്പളം ബത്തയായി നല്‍കാറുണ്ട്. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് രാജേഷ് മുഴവന്‍ ശമ്പളവും എഴുതിയെടുത്തു. ഇതുവഴി നഷ്ടം വന്ന ഏഴു ലക്ഷം തിരിച്ചുപിടിക്കണമെന്നും ശുപാര്‍ശയുണ്ട്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന അക്കൗണ്ട്‌സ് ഓഫീസര്‍ സജീവ് കുമാര്‍, കോമേഴ്‌സ്യല്‍ അസിസ്റ്റന്‍് മജ്ഞു, കൊമേഷ്‌സ്യല്‍ മനേജര്‍ പി.സന്തോഷ് എന്നിവര്‍ക്കെതിരേയും വകുപ്പ് തല നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...