ടിപ്പര്‍ ,ടോറസ് ,ലോറികള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിരക്ക് വര്‍ദ്ധനവിന് കാരണമാകും ; സാധാരണക്കാരന്‍റെ നടുവൊടിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനുവരി ഒന്നു മുതല്‍ അമിത ഭാരം കയറ്റില്ല. കൃത്യമായ ലോഡുകളുമായി മാത്രമേ ടിപ്പറുകളും ടോറസുകളും ലേറികളും യാത്ര നടത്തുവെന്ന് ടിപ്പര്‍ ആന്‍ഡ് ലോറി ഓണേഴ്‌സ് അസ്സോസിയേന്‍. ഇതുമൂലം സാധനസാമഗ്രഹികളുടെ വിലയില്‍ മാറ്റം വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ നിര്‍ദ്ദേശങ്ങളും പരുശോധനകളും ഉണ്ടാകുമെന്ന്‌ വാഹന ഉടമകള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെതുടര്‍ന്നാണ് പുതിയ തീരുമാനത്തിലെത്തിയത്.

ഒരോ ലോറിക്കും ടിപ്പറുകള്‍ക്കും പറഞ്ഞിട്ടുള്ള കൃത്യമായ ഭാരം അറിയുന്നതിനായി ക്വാറികളിലും, ക്രഷറുകളിലും മറ്റും ഭാരം അളക്കുന്നതിനുള്ള ഉപകരണം സ്ഥാപിക്കണമെന്നും അതിന്‍റെ കൃത്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥ പരിശോധന നടത്തുമെന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശാസനം വന്നിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട നികുതികളും റോയല്‍റ്റിയും ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പത്തനംതിട്ട ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഇതിനെ തുടര്‍ന്നാണ് ടിപ്പര്‍ ആന്‍ഡ് ലോറി ഓണേഴ്‌സ് അസ്സോസിയേഷന്‍ പുതിയ തീരുമാനത്തിലെത്തിയത്. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് വേണ്ടത്ര സാധനങ്ങള്‍ എത്തിക്കുന്നതിന് ഒന്നില്‍കൂടുതല്‍ ട്രിപ്പുകള്‍ വേണ്ടിവരുമെന്നതിനാല്‍ യാത്രാക്കൂലിയിനത്തിലും ചുമട്ട് കൂലിയിനത്തിലും ചിലവ് വര്‍ദ്ധിക്കുന്നത് സാധാരണക്കാരന്‍റെ നടുവൊടുക്കുമെന്നതിന് സംശയമില്ല. നിര്‍മ്മാണജോലികളും മറ്റും ഏറ്റെടുക്കുന്ന കരാറുകാര്‍ ഈ നിരക്ക് വര്‍ദ്ധനയും കൂടി കണക്ക് കൂട്ടി വേണം പുതിയ കരാറുകളില്‍ ഏര്‍പ്പെടാനെന്ന് അസ്സോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...