ആറ്റിങ്ങല്‍: ടിപ്പര്‍ ലോറി ഡ്രൈവറെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മുട്ടപ്പലം മൂലയില്‍വാരം നെടുവേലി വീട്ടില്‍ അനുവി(32)നാണ് മര്‍ദനമേറ്റത്. ദേഹമാസകലം മര്‍ദ്ദനമേറ്റ ഇയാള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ടിപ്പറിന്റെ ഗ്ലാസുകളും അടിച്ചുതകര്‍ത്തു. സംഭവം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടി ഓടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മുടപുരം തെങ്ങുംവിള സ്വദേശി സാജന്റെതാണ് ടിപ്പര്‍. ഇടഞ്ഞുംമൂല, ചെറുമുട്ടം, കോളംപാലം, പെരുങ്ങുഴി തീരദേശ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ശല്യം വര്‍ധിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് പട്രോളിങ് ഈ മേഖലയില്‍ ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഗുണ്ടാപ്പിരിവ് നല്‍കാത്തതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു.