അടിമാലിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു ; രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിമാലി വാളറക്ക് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്തു നിന്നും വരുന്നതിനിടെയാണ് അപകടം.

300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി. ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ്  അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ കഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...