ചിറ്റാര്‍ – വടശ്ശേരിക്കര റോഡില്‍ ടിപ്പര്‍ ലോറി അപകടങ്ങള്‍ വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : ടിപ്പര്‍ ലോറി അപകടങ്ങളുടെ പ്രധാന മേഖലയായി മാറുകയാണ് ചിറ്റാര്‍ – വടശേരിക്കര റോഡ്‌. ചുരുങ്ങിയ കാലത്തിനിടക്ക് നിരവധി ലോറി അപകടങ്ങള്‍ ആണ് ഈ റൂട്ടില്‍ നടന്നിട്ടുള്ളത്. ചിറ്റാര്‍, വടശേരിക്കര ഭാഗങ്ങളിലെ പാറമടകളില്‍ നിന്നും പാറ ഉത്പന്നങ്ങള്‍ കയറ്റി വരുന്ന ടോറസ് ലോറികളാണ് കൂടുതലും അപകടത്തില്‍പ്പെട്ടിട്ടുള്ളത്.  പല നിര്‍മ്മാണ പ്രവര്‍ത്തികളുടെയും കരാറുകാരുടെ വാഹനങ്ങള്‍ ആണ് ഇവിടുത്തെ പാറമടകളില്‍ ലോഡ് കൊണ്ടുപോകാന്‍ വരുന്നത്. ഇത് ഓടിക്കുന്നവര്‍ ആകട്ടെ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുമാണ്.

വലിയ വളവുകളും കയറ്റവുമുള്ള റോഡില്‍ വളവുകള്‍ തിരിയുമ്പോള്‍ ആണ് കൂടുതലും അപകടം സംഭവിച്ചിട്ടുള്ളത്. വാഹനം വളവ് തിരിയുമ്പോള്‍ പൂര്‍ണ്ണമായി തിരിയാതെ മറിയുകയാണ് ചെയ്യുന്നത്. ചിറ്റാര്‍, പെരുനാട്‌ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായാണ് ഈ അപകടങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പോ പോലീസോ യാതൊരു നടപടികളും സ്വീകരിച്ചിട്ടുമില്ല. മലയോര മേഖലയിലെ പ്രധാന റോഡുകളില്‍ ഒന്നാണ് ചിറ്റാര്‍ – വടശേരിക്കര റോഡ്‌.  സ്വകാര്യ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്.

വളവുകളില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങള്‍ റോഡിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങള്‍ക്കും ഭീഷണിയാണ്. ചിറ്റാര്‍ – വടശേരിക്കര റോഡ്‌, മണിയാര്‍ പോലീസ് ക്യാമ്പിന് മുന്‍ വശം, ചിറ്റാര്‍ സ്വകാര്യ ബസ് സ്റ്റാന്റ് ഭാഗം എന്നിവിടങ്ങളില്‍ എല്ലാം ഇത്തരത്തില്‍ ലോറി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്കൂള്‍ സമയങ്ങളില്‍ പോലും ടിപ്പര്‍ ലോറികള്‍ പൊതുനിരത്തുകളില്‍ ചീറിപ്പായുകയാണ്. കൂറ്റന്‍ പാറകള്‍ കയറ്റി പോകുന്ന ലോറികള്‍ പലതും മതിയായ രേഖകള്‍ പോലും ഇല്ലാത്ത വാഹനങ്ങള്‍ ആണെന്ന് പറയുന്നു. ചിറ്റാര്‍ – വടശേരിക്കര പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് ഭീഷണിയാകുന്ന ഇത്തരം ലോറികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....