പോത്തുപാറ – അതിരുങ്കല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ : അപകടം തുടര്‍ക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പോത്തുപാറ – അതിരുങ്കല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. സമീപത്തെ പാറമടകളില്‍ നിന്നും പാറ ഉല്പന്നങ്ങള്‍ കയറ്റി വരുന്ന ലോറികള്‍ ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ച്ചയാകുകയാണ്. കുത്തനെ ഇറക്കമുള്ള റോഡില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ലോറികള്‍ ചീറിപ്പായുന്നത്. ലോഡുമായി ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയാണ് പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ടിപ്പര്‍ ലോറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പാറ മടകളില്‍ നിന്നും പാറ ഉത്പന്നങ്ങള്‍ കയറ്റി പോകാറുണ്ട്. പോത്തുപാറയില്‍ നിന്നും അതിരുങ്കല്‍ എത്തിയതിന് ശേഷം മുറിഞ്ഞകല്ലിലോ കൊല്ലന്‍പടിയിലോ എത്തിയാണ് പ്രധാന റോഡുവഴി വിവിധ സ്ഥലങ്ങളിലേക്ക് പോവുക.

എന്നാല്‍ ഈ യാത്രയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ പോലും ശ്രദ്ധിക്കാതെ വലിയ വേഗതയിലാണ് ടിപ്പര്‍ ലോറികള്‍ സഞ്ചരിക്കുന്നത്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശങ്ങള്‍ എല്ലാം. പോത്തുപാറ  – അതിരുങ്കല്‍ – മുറിഞ്ഞകല്‍ റോഡില്‍ നിരവധി തവണ ടിപ്പര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത്. പ്രദേശത്തെ പാറമട ഉടമകളോടുള്ള പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ വിധേയത്വം മൂലമാണ് ഇത്തരം നടപടികള്‍ ഇവിടെ തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...