കോന്നി ഗാന്ധിഭവന്‍ ദേവലോകത്തില്‍ അവധിക്കാല ക്യാമ്പും അമ്മക്കൊരുമ്മ പദ്ധതി ഉത്ഘാടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല സമ്മർ ക്യാമ്പ് ”കരുതൽ 2026”, അമ്മയ്ക്കൊരുമ്മ പദ്ധതിയുടെ 135-ാo ദിന സംഗമം ഉദ്ഘാടനം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ നിർവ്വഹിച്ചു. അവധിക്കാലത്ത് കുട്ടികൾക്ക് സുന്ദരമായ അറിവ് അനുഭവങ്ങൾ സമ്മാനിക്കുവാൻ, എന്നും ഓർത്തിരിക്കുവാന്‍, അവരിലെ മിടുക്കനെയും മിടുക്കിയെയും തട്ടിയുണർത്താൻ ഗാന്ധിഭവൻ നടത്തുന്ന ശ്രമമാണ് കരുതൽ 2026. ഗാന്ധിഭവൻ ദേവലോകത്തിലെ മുതിർന്ന അമ്മയുടെ കൈത്തലം “മുത്തിയാണ്” അമ്മയ്ക്കൊരുമ്മ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

മാതാപിതാക്കളെ വീടുകളിൽ തന്നെ സംരക്ഷിക്കണം, സ്വന്തം ഭവനങ്ങളില്‍ മാതാപിതാക്കള്‍ക്ക് ആദരവും സ്‌നേഹവും ലഭിക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും പകർന്നുനൽകുന്നതിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന്റ നേതൃത്വത്തിൽ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗാന്ധിഭവൻ രക്ഷാധികാരി സി.എസ്. മോഹൻ മുഖ്യാതിഥിയായിരുന്നു. ഗാന്ധിഭവൻ സി.ഇ.ഒ ഡോ.വിൻസെന്റ് ഡാനിയേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സന്തോഷ് കുമാർ, വാർഡ് മെമ്പർ പ്രവീൺ പ്ലാവിളയിൽ, പ്രശസ്ത ചിത്രകാരൻ കളഭകേസരി, ചിത്രകാരി ഗ്രേസി ഫിലിപ്പ്, ചിത്രകാരൻ രാജേഷ് കുമാർ, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ എസ്. അജീഷ്, വികസന സമിതി വർക്കിംഗ് ചെയർമാൻ ജി. മോഹൻദാസ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...