ടിപ്പര്‍ ലോറി നടു റോഡില്‍ തലകീഴായ് മറിഞ്ഞു ; ലോറി അമിത വേഗതയിലായിരുന്നതായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി നടു റോഡില്‍ തലകീഴായ് മറിഞ്ഞു. രണ്ടു വീടുകളുടെ മധ്യത്തിലായി മറിഞ്ഞതു മൂലം ഒഴിവായത് വന്‍ ദുരന്തമാണ്. അമിത വേഗതയിലെത്തിയ ലോറി തൊട്ടു മുന്‍പില്‍ പോയ ഇരുചക്ര വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ അതില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് മറിഞ്ഞത്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തു തമിഴ്നാട് സ്വദേശിക്കും ലോറി ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. മുക്കട – ഇടമണ്‍ – അത്തിക്കയം എം.എല്‍.എ റോഡില്‍ ഇടമുറി തോമ്പിക്കണ്ടം അംഗണവാടിക്കു സമീപം മങ്ങാട്ടു പടിയില്‍ ഇന്നു രാവിലെ 7.45ഓടെയാണ് സംഭവം.

ചെമ്പനോലിയിലെ സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും പാറ ഉത്പന്നങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. വൈദ്യുതി തൂണിലും റോഡിന്റെ കെട്ടിലും ഇടിച്ച ലോറി രണ്ടു വീടുകളുടെ മധ്യത്തിലേക്കാണ് മറിഞ്ഞത്. അതുകൊണ്ടു തന്നെ വലിയ ദുരന്തമാണ് വഴിമാറിയത്. റോഡ് അടുത്ത സമയത്ത് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി അപകടങ്ങളാണ് ഇവിടെ നിത്യേനെ ഉണ്ടാകുന്നത്. ടിപ്പര്‍ ലോറിയുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...