അങ്കമാലി : ടിപ്പറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നഴ്‌സ് മരിച്ചു. പൊടുന്നനെ ബ്രേക്കിട്ട ടിപ്പറിന് പിന്നില്‍ ഇടിച്ച് കയറിയ സ്കൂട്ടര്‍ യാത്രിക മരിച്ചു. അങ്കമാലി തുറവൂര്‍ അയ്യമ്ബിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രി സ്റ്റാഫ് നഴ്സാണ്.
മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15ഓടെയാണ് അപകടം. ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.