വീട്ടിൽ എലി ശല്യമാണോ : വെളുത്തുള്ളിയും വെള്ളവും കൊണ്ടൊരു സൂത്രമുണ്ട്

For full experience, Download our mobile application:
Get it on Google Play

മഴക്കാലമായതോടെ വീടുകളിൽ എലി ശല്യവും കൂടിയിരിക്കുകയാണ്. ഇതുമൂലം എലിപ്പനി അടക്കമുള്ള രോഗങ്ങൾ പിടിപെടാനും സാദ്ധ്യത കൂടുതലാണ്. എലിയെ തുരത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടവരാണോ നിങ്ങൾ എങ്കിൽ കേട്ടോളൂ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് എലിയെ തുരത്താൻ സാധിക്കും. വെളുത്തുള്ളി എലിയെ തുരത്താൻ ഏറെ ഗുണപ്രദമാണ്. വെളുത്തുള്ളി പേസ്റ്റാക്കിയ ശേഷം വെള്ളത്തിൽ കലർത്തുക. നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലൊഴിച്ച് എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ വെച്ചുകൊടുക്കാം.

വെളുത്തുള്ളി അല്ലികൾ എലി ശല്യമുള്ളയിടങ്ങളിൽ വെച്ചുകൊടുക്കുന്നതും പരിഹാരമാർഗമാണ്. കറുവപ്പട്ടയാണ് എലിയെ തുരത്താനുള്ള മറ്റൊരു മാർഗം. ഒരു തുണിയെടുത്ത് അതിൽ കറുവപ്പട്ട ഇടുക. ഇനി ഇത് എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ വെച്ചുകൊടുക്കാം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. എലിയെ തുരത്താനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് സവാള. തൊലി കളഞ്ഞ ശേഷം എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ ഉള്ളി വെച്ചുകൊടുക്കുക. ഇതിന്റെ മണം എലിക്ക് ഇഷ്ടമല്ല. ഒരു പരിധിവരെ എലിയെ തുരത്താൻ ഇത് സഹായിക്കും. ഉള്ളി ചീഞ്ഞുപോയാൽ ദുർഗന്ധമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ദിവസവും മാറ്റിക്കൊടുക്കണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...

അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണം ;...

0
പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ...