രണ്ട് കാലിലും ചങ്ങല, ഏഴുന്നേൽക്കാൻ ആകുന്നില്ല ; അജ്ഞാതനായ യുവാവ് തിരൂരിൽ – ദുരൂഹത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം തിരൂരില്‍ കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ തമിഴ് യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ തിരുനാവായ – എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്. ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം വിധത്തിൽ അവശനായിരുന്നു യുവാവ്. ഉടന്‍ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. എന്നാല്‍, തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. പഴനിയെന്നാണ് യുവാവ് പേര് പറയുന്നത്. മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. ഇയാള്‍ തിരുനാവായയില്‍ എത്തിയത് എങ്ങനെയന്നതില്‍ ദുരൂഹത തുടരുകയാണ്. പ്രദേശത്ത് നേരത്തെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...