തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ സാധ്യത ; പുതിയ പേര് അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാണ് പുനർനാമകരണം ചെയ്യുക. ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് ആദരവ് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത്. ഇത് സംബന്ധിച്ച തീരുമാനം പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിനുശേഷമാണ് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ അന്തിമ ഘട്ടത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു; എന്നിട്ടും ഖജുരാഹോ എയർപോർട്ടിൽ ഫ്ലൈറ്റുകളില്ലാത്തതിന് പിന്നിൽ

0
ന്യൂഡല്‍ഹി: ഒരൊറ്റ സര്‍വീസോ യാത്രക്കാരോ ഇല്ലാത്ത വിമാനത്താളത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ്...

ലോക ഒ.ആര്‍.എസ് ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടന്നു

0
തിരുവല്ല : ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട...

ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ രാജിവെക്കണം : പത്തനംതിട്ട നഗരസഭ യോഗത്തില്‍ ഭരണ – പ്രതിപക്ഷ...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച്  നഗരസഭ കൗണ്‍സില്‍...

ഡോ.എം.എസ്.സുനിലിന്റെ 382 -മത് സ്നേഹഭവനം ഉഷയ്ക്കും മകൾക്കും കൈമാറി

0
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച്...