തിരുവല്ല പുഷ്പോത്സവ് ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അഗ്രിഹോർട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്ത് നടന്നു വരുന്ന പുഷ്പോത്സവ് ഇന്ന് സമാപിക്കും. പുഷ്പമേളയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനം ചീഫ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു. മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സഖറിയ, എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പഞ്ചായത്തംഗം ജോ ഇലഞ്ഞിമൂട്ടിൽ, തോമസ് പി. പ്രസാദ്, ജോബി പി. തോമസ്, ഷാജി തുമ്പുംക്കുഴിയിൽ, റെഞ്ചി വർഗീസ് എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി മുൻകാല പ്രവർത്തകരെ ആദരിച്ചു.

കലാസന്ധ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. എം. സലിം അധ്യക്ഷത വഹിച്ചു. കലക്ടർ എ. ഷിബു മുഖ്യാതിഥിയായിരുന്നു. ജോർജ് മാമ്മൻ കൊണ്ടൂർ, വർഗീസ് മാമ്മൻ, പി.ഡി ജോർജ്, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, ജോർജ് കുന്നപ്പുഴ, രാജു പുളിംമ്പള്ളിൽ, ടി.കെ സജീവ്, ജെനു മാത്യു, പ്രസാദ് കരിപ്പക്കുഴി, പി.എം.അനീർ, ജിക്കു വട്ടശ്ശേരിൽ, ജയ കോശി എന്നിവർ പ്രസംഗിച്ചു.ഇന്ന് സമാപന സമ്മേളനം ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും. കലാസന്ധ്യ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...