ഈ വര്‍ഷത്തെ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഈ വര്‍ഷത്തെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്സ്) ഐ.എസ്.സി (12-ാം ക്ലാസ്സ്) പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം. നൂറു ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ തന്നെ വിജയ ശതമാനത്തിലും മുന്‍പന്തിയില്‍ ഇടം പിടിച്ചു. 76 പേര്‍ എഴുതിയ പത്താം ക്ലാസ് പരീക്ഷയില്‍ 60 പേരും ഡിസ്റ്റിംഗ്ഷനോടുകൂടി പാസായി. ഒന്നാം സ്ഥാനക്കാരനായ 99.2% മാര്‍ക്ക് കരസ്ഥമാക്കിയ സൈമണ്‍ ജേക്കബ് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ്. സാമുവല്‍ കോശി ജോണ്‍ (99%), നന്ദന രാജഗോപാല്‍ (98.4%), യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 12-ാം ക്ലാസ്സില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിലായി 58 പേര്‍ പരീക്ഷ എഴുതിയവരിൽ നൂറു ശതമാനം വിജയവും 36 പേരും ഡിസ്റ്റിഗ്ഷനു മുകളില്‍ മാര്‍ക്ക് നേടിയവരാണ്.

സയന്‍സ് വിഭാഗത്തില്‍ 96.25% മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തിനര്‍ഹയായ അഷ്‌ന അന്നാ രഞ്ജിത്ത് കലാകായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭയാണ്. ഏബല്‍ ബിജി വര്‍ഗീസ് (96%), കെവിന്‍ റ്റി. ജോണ്‍ (94%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കൊമേഴ്‌സ് വിഭാഗത്തിലുൂം കലാകായിക രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് പ്രഥമസ്ഥാനത്ത് വന്നിരിക്കുന്നത്. നവനീത് വി. കുമാര്‍ (95.75%), റോഹന്‍ ജോര്‍ജ്ജ് വര്‍ഗീസ് (89.5%), അനശ്വര്‍ പ്രതാപ് (88.25%) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഹ്യുമാനിറ്റീസ് വിഭാഗത്തിലും എം.റ്റി.ആര്‍.എസ് വളരെ മുന്നിട്ടു നില്‍ക്കുന്നു. എഴുതിയ മുഴുവന്‍ പേരും ഡിസ്റ്റിഗ്ഷനോടുകൂടിയാണ് പാസായത്. മാളവിക എസ് നായര്‍ (96%), വാഹില്‍ ഈശ്വര്‍ (93%), ഹന്ന സൂസന്‍ റെജി (92%) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...