എറണാകുളം: എറണാകുളം തൃക്കളത്തൂർ ക്ഷേത്രത്തിലെ തിടമ്പ് മോഷണം പോയ കേസിൽ ഒന്നരവർഷത്തിന് ശേഷം പ്രതി പിടിയിൽ. അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.2021 നവംബർ മാസത്തിലാണ് തൃക്കളത്തൂർ പള്ളിമുറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും തിടമ്പ് മോഷണം പോയത്. ശ്രീകോവിൽ തകർത്താണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിടമ്പ് മോഷ്ടിച്ചത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും തകർത്തിരുന്നു. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് നടത്തിയ പഴതടച്ച് അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണ ദിവസത്തെ കനത്തമഴയും തെളിവുകളുടെ അപര്യാപ്തതയും പോലീസ് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു.
എന്നാൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണായകമായി. പകൽ സമയങ്ങളിൽ ഉറക്കവും രാത്രി സമയങ്ങളിൽ മോഷണവും ആണ് പ്രതിയുടെ രീതി. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളും നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.അറസ്റ്റ് ചെയ്ത പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സബ്ഇൻസ്പെക്ടർമാരായ മാഹിൻ സലീം,രാജേഷ് കെ കെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033